ഓൺലൈനിൽ സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
ഓഫർ കണ്ടു മതിമറന്നു പലരും ഓൺലൈനിൽ സാധനങ്ങൾ വാങ്ങി ചതിക്കപ്പെടാറുണ്ട്. ഇതൊഴിവാക്കാനായി പ്രധാനപ്പെട്ട 10 കാര്യങ്ങൾ വിലയിരുത്തിയശേഷം ഓർഡർ ചെയ്യുന്നതാവും ബുദ്ധി
1. സാധനത്തിന്റെ റേറ്റിംഗും റിവ്യൂസും നോക്കി ഓർഡർ ചെയ്യുക. കൂടുതൽ റേറ്റിംഗ് ഉള്ള സാധനങ്ങൾ കാണുമ്പോൾ അതിന്റെ റിവ്യൂ എണ്ണവും എത്രയെന്ന് തിട്ടപ്പെടുത്തുക. അനുസരിച്ചായിരിക്കണം റേറ്റിംഗ് വിലയിരുത്തേണ്ടത്. എക്സ്റ്റൻഡഡ് വാറണ്ടി ഉള്ള സാധനങ്ങൾ തിരഞ്ഞെടുക്കുക
2. എക്സ്റ്റൻഡഡ് വാറണ്ടി ഉള്ള സാധനങ്ങൾ തിരഞ്ഞെടുക്കുക 3.പുതിയ പ്രൊഡക്ട്സ് ആണെങ്കിൽ അവയുടെ സർവീസും ക്വാളിറ്റിയും മനസ്സിലാക്കുക
4. ബാങ്ക് ഓഫർ കണ്ടു ചാടി വീഴാതെ എത്ര രൂപയുടെ സാധനം വാങ്ങിയാലാണ് ഓഫർ ലഭിക്കുകയെന്നും ഓഫർ ലിമിറ്റ് എത്രയെന്നും മനസ്സിലാക്കുക
5. ആമസോണിലും ഫ്ലിപ്കാർട്ടിലും ഒരേ സാധനത്തിന് എത്ര വില ഈടാക്കുന്നുവെന്ന് താരതമ്യം ചെയ്തു ഓർഡർ നൽകുക
6. കുറച്ചു സാധനങ്ങളെ ഇനി ബാക്കിയുള്ളൂ ഉടൻ ഓർഡർ ചെയ്യൂ എന്ന ഓഫർ ചെവിക്കൊള്ളാതെ സാധനങ്ങളുടെ എല്ലാ കാര്യവും വിലയിരുത്തി മാത്രം തീരുമാനമെടുക്കുക
7. ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങുമ്പോൾ അവ വീട്ടിലെത്തിയാൽ ഇൻസ്റ്റോൾ ചെയ്തു തരുമോ എന്ന് ഉറപ്പുവരുത്തുക. സ്വന്തമായി ഒരിക്കലും ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. പിന്നീട് എന്തെങ്കിലും തകരാർ വന്നാൽ അതിന്റെ ഉത്തരവാദിത്വം നമ്മുടേതാക്കി കമ്പനി ഒഴിഞ്ഞുമാറും
8. ഏതു സാധനവും പാക്കറ്റിൽ നിന്ന് പുറത്ത് എടുക്കുമ്പോൾ അപ്പോൾ തന്നെ വീഡിയോയിൽ പകർത്തുക. അല്ലാത്തപക്ഷം ഓർഡർ ചെയ്ത സാധനമല്ല കിട്ടി യതെങ്കിൽ അതിനു തെളിവ് ഹാജരാക്കാൻ പറ്റാതെ വരും. 9.ഓൺലൈൻ സ്ഥാപനങ്ങൾ വിശ്വാസയോഗ്യമാണെന്ന് ഉറപ്പുവരുത്തി ഓർഡർ നൽകുക
10. ഓൺലൈനിലൂടെ വാങ്ങുന്ന സാധനങ്ങളുടെ ഷോറൂമുകൾ നമ്മുടെ പ്രദേശത്തുണ്ടെന്ന് ഉറപ്പുവരുത്തുക
ഓൺലൈൻ സാധനങ്ങൾ വാങ്ങുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഒരു പരിധിവരെ കബളിപ്പിക്കലിൽ നിന്ന് ഒഴിവാവാനാവും