പി.എഫ് പെന്‍ഷന്‍: തൊഴിലാളികള്‍ക്ക് ആശ്വാസം; ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രിംകോടതി
60 മാസത്തെ ശരാശരി ശമ്പളം കണക്കാക്കി അതിന്‍റെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ നിശ്ചയിക്കുക. 2014 സെപ്തംബറിന് മുന്‍പ് വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.
ന്യൂഡൽഹി: പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി സുപ്രിം കോടതി വിധി. ഹൈക്കോടതി വിധി ഭാഗികമായി സുപ്രിംകോടതി ശരിവച്ചു.15,000 രൂപ പരിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി.പെൻഷൻ മാനദണ്ഡമായി 15000 രൂപ മാസ ശമ്പളം മേല്‍ പരിധിയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവാണ് റദ്ദാക്കിയത്.
1.16ശതമാനം വിഹിതം തൊഴിലാളികള്‍ക്ക് നല്‍കണമെന്നത് സുപ്രിംകോടതി റദ്ദാക്കി. മാറിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ നാല് മാസത്തെ സമയം അനുവദിച്ചു. 60 മാസത്തെ ശരാശരി ശമ്പളം കണക്കാക്കി അതിന്‍റെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ നിശ്ചയിക്കുക. 2014 സെപ്തംബറിന് മുന്‍പ് വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്. നീണ്ട ആറുദിവസത്തെ വാദത്തിനൊടുവിലാണ് തൊഴിലാളികള്‍ക്ക് ആശ്വാസമായ വിധിയുണ്ടാകുന്നത്. ഇപിഎഫ്ഒ, ടാറ്റാ മോട്ടോഴ്സ്, കേന്ദ്രസര്‍ക്കാര്‍ എന്നിവരാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
വിധിയെ സ്വാഗതം ചെയ്യുന്നതായി ബിനോയി വിശ്വം എംപി പറഞ്ഞു. വിധി പ്രതീക്ഷ നല്‍കുന്നതാണ്. പിഎഫ് പെന്‍ഷന്‍ വിഷയത്തില്‍ കേന്ദ്രനിലപാട് തൊഴിലാളി വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വിധി സ്വാഗതാര്‍ഹമാണെന്ന് എളമരം കരീം പ്രതികരിച്ചു. പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടില്ലെന്നും കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയ്ക്കായി വാദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു