“പ്രാണിക് ഹീലിംഗ്”: അത്ഭുത സിദ്ധിയുടെ ചികിത്സാ പ്രയാണം
“പ്രാണിക് ഹീലിംഗ്” അനേക രോഗങ്ങളില്‍ നിന്ന് മുക്തിയേകുന്ന അത്ഭുത സിദ്ധിയുടെ ചികിത്സാ പ്രയാണം.
മനുഷ്യരുടെ രോഗങ്ങളെ ചികിത്സിച്ചു ഭേദമാക്കേണ്ട ആശുപത്രികള്‍ “വെൽനെസ്സ് ഇൻഡസ്ട്രീസ്” എന്ന ഓമനപ്പേരില്‍ മെഡിക്കല്‍ എത്തിക്സ് കാറ്റിൽപ്പറത്തി, ഏതു വിധേനയും രോഗികളെ ചൂഷണം ചെയ്തു പണമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ വെറും കച്ചവട സ്ഥാപനങ്ങളായി അധഃപ്പതിച്ചിരിക്കുന്ന നെറികെട്ട ലോകത്താണ് നാം ജീവിക്കുന്നത്. ഏകദേശം ഒരു മൂന്നു ദശാബ്ദങ്ങള്‍ മുമ്പ് വരെ ആശുപത്രികള്‍ രോഗീ സേവന പ്രതിജ്ഞാ ബദ്ധമായിരുന്നു, പക്ഷെ അക്കാലത്ത് വിദഗ്ദ ചികിത്സകള്‍ നൽകാനുള്ള വൈദ്യ ശാസ്ത്ര സാങ്കേതിക വളർച്ച് (സി.ടി സ്കാന്‍ ഉൾപ്പെടെ) ആതുര സേവന രംഗം ആർജിച്ചിരുന്നില്ല. കാലം ഒരുപാടു മുന്നേറിയപ്പോള്‍ കരുണ, സമർപ്പണം, സത്യസന്ധത, തൊഴിലിനോടുള്ള ആത്മാർത്ഥ ത തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ പിന്നോട്ട്പോയി, “ഹിപ്പോക്രാറ്റിക് ഓത്ത്” ചൊല്ലി ഡോക്ടർമാരായവര്‍ അതെല്ലാം മറന്നു രോഗികളെ ചികിത്സിക്കുമ്പോള്‍ പലപ്പോഴും ഗുരുതരമായ പാളിച്ചകള്‍ സംഭവിക്കുന്നു, അതിൻെറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഓപ്പറേഷന് വിധേയയായ ഒരു സ്ത്രീയുടെ വയറ്റില്‍ കത്രിക വച്ചു മറന്നു തുന്നിക്കെട്ടിയ സംഭവം. ഇതെല്ലാം നാം പത്രത്തില്‍ വായിച്ചതാണല്ലോ? അതേ, ആശുപത്രികള്‍ ഉൾപ്പെടുന്ന ആതുര സേവനരംഗം അല്പം പോലും പ്രസന്നമല്ല, അതിലേറെ അസന്തുഷ്ടി മാത്രം പ്രദാനം ചെയ്യുന്നു. എന്തിനും ഏതിനും, ജനങ്ങള്‍ അമിതമായി ആശുപത്രികളെ ആശ്രയിക്കുന്ന ഒരു സ്ഥിതി വിശേഷം കേരളത്തിലുണ്ട്. ഫലപ്രദമായ ബോധവൽക്കരണത്തിലൂടെ അമിതമായി ആശുപത്രികളെ ആശ്രയിക്കുന്ന പ്രവണതയില്‍ നിന്നു ജനങ്ങളെ പിന്തിരിപ്പിക്കേണ്ടത് സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകള്‍ ഏറ്റെടുക്കേണ്ട കർത്തവ്യമാണ്. ആശുപത്രികള്‍ വ്യവസായമായി മാറി രോഗികളെ നിഷ്കരുണം ചൂഷണം ചെയ്യുന്ന ഇന്നത്തെ അവസ്ഥയില്‍ ജനങ്ങള്‍ മാറി ചിന്തിക്കേണ്ടതുണ്ട്, ഇവിടെയാണ് അനേകം രോഗങ്ങളെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമെന്നു തെളിയിച്ച ഇതര രോഗ ശമന ആശയങ്ങളുടെ വർദ്ധിച്ച കാലിക പ്രസക്തി.
രോഗശമനം സാധ്യമാകുന്ന ഒരു തനതു ചികിത്സാ സമ്പ്രദായം
ഈ ശ്രേണിയിൽപ്പെ ടുന്ന ഫലപ്രാപ്തിയുള്ള ഒരു ചികിത്സാ ശാഖയാണ് “പ്രാണിക് ഹീലിംഗ്”. ശ്രേഷ്ഠമായ ഒരു ചികിത്സാ സമ്പ്രദായം എന്ന നിലയ്ക്ക് “പ്രാണിക് ഹീലിംഗ്”,ൻെറ പിന്നാമ്പുറ ചരിത്രം പരിശോധിച്ചാല്‍ നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയുടെ പുരാതന നാഗരികതയില്‍ നിന്ന് ഉത്ഭവിച്ചതും പിന്നീട് ചൈന, ടിബറ്റ്, തായ് ലാൻഡ് തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ തഴച്ചു വളർന്നതുമായ രോഗ നിവാരണ ചികിത്സയാണെന്ന് കണ്ടെത്താനാകും. അടിസ്ഥാനപരമായി “പ്രാണനെ” ഫലപ്രദമായി ഉപയോഗിച്ച് ശരീരത്തിൻെറ ഊര്‍ജ പ്രക്രിയകളെ സന്തുലിതമാക്കുന്നതിനും സമന്വയിപ്പിക്കുന്നതിനും പരിവർത്തനം ചെയ്യുന്നതിനും സാധ്യമാകുന്ന ചികിത്സാ സംവിധാനമാണ്. പ്രാണിക് ഹീലിംഗ്. വലിയ ഒരു കാലയളവു വരെ പ്രതികൂല സാഹചര്യ സമ്മർദ്ദങ്ങളാല്‍ ഉറങ്ങിക്കിടന്ന പ്രാണിക് ഹീലിംഗിനെ തട്ടിയുണര്‍ത്തി, പൊടിതട്ടി, പുനര്‍ജീവിപ്പിച്ചു ആധുനിക പരിണാമം വരുത്തിയത് ഫിലിപ്പിൻസ് സ്വദേശിയായ ഗ്രാൻഡ് മാസ്റ്റര്‍ “ചൊവ കോക്ക് സുയി”യാണ്. ആധുനിക പ്രാണിക് ഹീലിംഗിൻെറയും അർഹവറ്റിക്ക് യോഗയുടെയും സ്ഥാപകനാണ് ഗ്രാൻഡ് മാസ്റ്റര്‍ ചൊവ കോക്ക് സുയി. അദ്ദേഹം താരതമ്യേനെ ചെറിയ പ്രായമായ കൌമാരത്തിൽ തന്നെ ഒരു യോഗിയായി ജീവിത പരിവർത്ത നം ചെയ്തു.. 1987 ലാണ് അദ്ദേഹം “The Ancient Science and Art of Pranic Healing” എന്ന പ്രസിദ്ധീകരണത്തിലൂടെ “പ്രാണിക് ഹീലിംഗ്” എന്ന ചികിത്സാ സമ്പ്രദായത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്. മുപ്പതോളം (30) ഭാഷകളിലേക്ക് തർജമ ചെയ്യുകയും ലോകത്തിലെ നാൽപ്പ ത് (40) രാജ്യങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്തു. “പ്രാണ” എന്ന സംസ്കൃത പദത്തിനു ജീവശക്തിയെന്നാണ് അർത്ഥം. മനുഷ്യ ശരീരത്തിലെ പ്രാണ എന്ന അദൃശ്യമായ ജൈവ ഊർജമാണ് മനുഷ്യ ശരീരത്തെ ജീവനോടെ നിലനിർത്തുന്നത്. ഇതിനു സംസ്കൃതത്തില്‍ പ്രാണയെന്നു പറയുമ്പോള്‍ ചൈനീസ് ഭാഷയില്‍ “ചി” എന്നും ജാപ്പനീസ് ഭാഷയില്‍ “കി” എന്നും പറയുന്നു. വായു,സൂര്യന്‍,ഭൂമി എന്നിവകളെ പ്രാണൻെറ മൂന്നു ഉറവിടങ്ങളായിട്ടാണ് കണക്കാക്കുന്നത്. പ്രാണിക് ഹീലിംഗ് എന്ന ചികിത്സാ പ്രക്രിയക്ക് മൂന്നു തലങ്ങള്‍ ഉണ്ട്, അത് Based, Advanced, Psychotherapy എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. മുന്‍കൂര്‍ അറിവോ, കഴിവുകളോ ഇല്ലാതെ തന്നെ അടിസ്ഥാന പ്രാണിക് ഹീലിംഗ് വർക്ക്ഷോ പ്പ് ഏതൊരാൾക്കും കരസ്ഥമാക്കാം.
ശരീര സ്പർശമില്ലാതെ രോഗിയെ ചികിത്സിക്കുന്ന സവിശേഷ ചികിത്സാ സമ്പ്രദായം
പ്രാണിക് ഹീലിംഗില്‍ മനുഷ്യ ശരീരത്തില്‍ (രോഗിയുടെ) അധിഷ്ടിതമായ ഊർജത്തിൻെറ താളം തെറ്റല്‍ അഥവാ അസന്തുലിതാവസ്ഥ കണ്ടുപിടിക്കാന്‍ മനുഷ്യൻെറ പ്രഭാവലയം സ്കാന്‍ ചെയ്യുന്നത് ചികില്‍സയുടെ ഭാഗമാണ്. രോഗിയുടെ ശരീരത്തിലെയും മനസ്സിലെയും നെഗറ്റിവ് എനർജി നീക്കം ചെയ്യാനും മുറുകിപ്പോയ അദൃശ്യമായ ഊർജ കണങ്ങളെ അയവു വരുത്താനും ക്ലെൻസിംവഗ് ടെക്നിക്കുകള്‍ ഉപയോഗിക്കുന്നു. രോഗിയുടെ ശരീരത്തിലെ ഊർജ പ്രവാഹം മെച്ചപ്പെടുത്തുന്നതിനും പ്രഭാവലയത്തെയും ചക്രങ്ങളെയും ശക്തിപ്പെടുത്തുന്നതിനും പ്രാണിക് ഹീലിംഗ് പ്രാക്റ്റീഷണര്‍ ഊർജസ്വലമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. രോഗിയുടെ ശരീരത്തില്‍ പ്രഭാവലയവും ചക്രങ്ങളും ശുദ്ധവും സമതുലിതവും ശക്തവുമാകുമ്പോള്‍ രോഗാവസ്ഥയ്ക്കു ശമനം വരുന്നു.
ഒരു ചികിത്സാ സമ്പ്രദായം എന്ന നിലയില്‍ പ്രാണിക് ഹീലിംഗ് ആധുനിക വൈദ്യ ശാസ്ത്രത്തെ വെല്ലുവിളിക്കുന്നില്ല. എങ്കിലും ആധുനിക വൈദ്യ ശാസ്ത്രം പരാജയപ്പെട്ട അനേകം രോഗങ്ങള്‍ (പ്രത്യേകിച്ചും പഴകിയത്) പ്രാണിക് ഹീലിംഗ് സുഖപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രാണിക് ഹീലിംഗ് പ്രാക്ടീസ് ചെയ്യുന്നവരുടെയടുക്കല്‍ രോഗ ശമനം തേടിയെത്തുന്നവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. പ്രധാനമായും തലവേദന, പനി, അൾസര്‍, നടുവേദന, ആസ്ത് മ, മൈഗ്രൈന്‍, മാനസിക രോഗം, മൾട്ടിപ്പിള്‍ സിറോസിസ്, കാൻസര്‍, എന്നിങ്ങനെയുള്ള ശാരീരിക, മാനസിക രോഗങ്ങളെ പ്രാണിക് ഹീലിംഗ് ചികിത്സാ സംവിധാനത്തിലൂടെ മാറ്റിയെടുക്കാം. എറണാകുളം ജില്ലയില്‍ നൂറുകണക്കിനു രോഗികള്‍ “ഒരു അത്ഭുത രോഗ ശാന്തി” എന്ന നിലയില്‍ പ്രാണിക് ഹീലിംഗിനെക്കുറിച്ച് സ്വന്തം അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്.