എന്താണ് പി. എസ്. സി (PSC) ?

പബ്ലിക് സർവീസ് കമ്മീഷന്‍ എന്നതിൻെറ ചുരുക്കപ്പേരാണ് PSC.
കേരളത്തിലെ തൊഴില്‍ രഹിതർക്ക് വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് നേരായ വഴിയിലൂടെ മാത്രം (പരീക്ഷ എഴുതി, മികവോടെ പാസായി, റാങ്ക് ലിസ്റ്റില്‍ സ്ഥാനം നേടി) തൊഴില്‍ തേടുന്ന മത്സരാർത്ഥി ക്ക് സർക്കാ ര്‍ ജോലി ലഭ്യമാകാന്‍ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് PSC അഥവാ പബ്ലിക് സർവീസ് കമ്മീഷന്‍. ഇത് തൊഴിൽര ഹിതർക്ക് സര്‍ക്കാര്‍ മേഖലയില്‍ ജോലി നൽകുന്ന സംവിധാനം എന്ന നിലയില്‍ 1956 ലാണ് തുടക്കമിടുന്നത്. 1936 ല്‍ കൊച്ചി രാജഭരണ കാലത്ത് സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് ഉണ്ടായിരുന്നു. അതുവഴിയായിരുന്നു സർക്കാ ര്‍ സർവീസിലേക്ക് അർഹരായവർക്ക് തൊഴില്‍ നൽകിയിരുന്നത്. ആത്യന്തികമായി പബ്ലിക് സർവീസ് കമ്മീഷൻെറ അധികാരം ഗവർണറിലാണ് നിക്ഷിപ്തമായിരിക്കുന്നത്. പബ്ലിക്സർവീസ് കമ്മീഷൻെറ  (PSC) അംഗങ്ങളെ തീരുമാനിക്കുന്നത്‌ ഗവർണര്‍ ആണ്.കേരളത്തിലെ സർക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളിലേക്കും ജോലിക്ക് നിയമനം നൽകുന്നത് പി.എസ്, സി വഴിയാണ്. അടിസ്ഥാനപരമായി പിഎസ്.സി സ്ഥാപിതമായിട്ടുള്ളത് ഇന്ത്യന്‍ ഭരണഘടനയുടെ പിൻബലത്തിലാണ്.

ഭരണഘടനയുടെ 320(3) ആർട്ടിക്കിള്‍ പ്രകാരം സിവില്‍ സർവീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സർക്കാരിന് വേണ്ട നിർദേശങ്ങള്‍ നൽകുന്നത് കമ്മീഷനാണ്. നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുക, ഒഴിവു വരുന്നതനുസരിച്ച്‌ വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുക, എഴുത്തു പരീക്ഷ, പ്രാക്റ്റിക്കല്‍ പരീക്ഷ, കായികക്ഷമതാ പരീക്ഷ, ഇൻറർവ്യു എന്നിവ നടത്തുക, ഉദ്യോഗാർത്ഥികള്‍ പരീക്ഷകളില്‍ കാഴ്ചവച്ച പ്രകടനത്തിൻെറ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുക, മെരിറ്റും സംവരണവും പരിഗണിച്ചു ഒഴിവിനനുസരിച്ചു ഉദ്യോഗാർത്ഥികളെ നിർദ്ദേശിക്കുക തുടങ്ങിയവ കമ്മീഷനില്‍ നിക്ഷിപ്തമാണ്. കേരള പബ്ലിക് സർവീസ് കമ്മീഷൻെറ ആസ്ഥാനം തിരുവനന്തപുരമാണ്.

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.