“റഡാര്‍” കണ്ണുകളെ വെട്ടിക്കുക, തീർത്തും അസാദ്ധ്യം

ലോകം വല്ലാതെ മാറിപ്പോയി, ശാസ്ത്രം വളർന്നുവെന്നുമാത്രമല്ല പരിധികള്‍ ഇല്ലാതെ മുന്നേറിക്കൊണ്ടിരിക്കുന്നു. സാങ്കേതിക ശാസ്ത്രത്തിന്‍റെ വളർച്ച ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങളുടെ അതീവ പ്രാധാന്യമുള്ള വിഷയങ്ങളില്‍, പ്രത്യേകിച്ചും രാജ്യസുരക്ഷയുടെ കാര്യത്തില്‍ നിസ്സീമമായ സേവനത്തിന് ഉതകും വിധത്തില്‍ പ്രയോജനപ്പെടുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളും പ്രഥമ പരിഗണന നൽകുന്നത് രാജ്യ സുരക്ഷ തന്നെയാണ്, അതിന്‍റെ ഭാഗമായി ആയുധശേഷി വർദ്ധിപ്പിക്കുന്നു, പട്ടാള ശക്തി വർദ്ധിപ്പിക്കുന്നു, അത്യാധുനിക യുദ്ധ വിമാനങ്ങള്‍ നിർമ്മിക്കുകയും വാങ്ങിക്കൂട്ടുകയും ചെയ്യുന്നു. യുദ്ധക്കപ്പലുകളുടെ എണ്ണം കൂട്ടുന്നു, അന്തർവാഹിനികള്‍ സജ്ജമാക്കുന്നു. ഇത്തരത്തില്‍ പറഞ്ഞാല്‍ തീരാത്ത രാജ്യസുരക്ഷാ സന്നാഹങ്ങളാണ് എവിടെയും എല്ലാ ലോക രാജ്യങ്ങളും ചെയ്യുന്നത്. അക്കാര്യത്തില്‍ ഇന്ത്യയും ഒട്ടും വിഭിന്നമല്ല. ഇവിടെ പറഞ്ഞു വരുന്ന വിഷയവും രാജ്യ സുരക്ഷയുടെ അവിഭാജ്യ ഘടകമായി വർത്തിക്കുന്ന “റഡാര്‍” എന്ന സംവിധാനത്തെക്കുറിച്ചാണ്. “റഡാറിനെ”ക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യം കാണുമല്ലോ?

എന്താണ് “റഡാര്‍”? അഥവാ റഡാറിന്‍റെ ഉപയോഗം എന്താണ്?
വാസ്തവത്തില്‍ റേഡിയോ ട്രാൻസ്മിറ്ററും റിസീവറും അടങ്ങുന്ന ഒരു ഉപകരണമാണ് റഡാര്‍, അതുമല്ലെങ്കില്‍ സിസ്റ്റമാണ്. അല്പം കൂടി വിശദീകരിച്ചു പറഞ്ഞാല്‍ റഡാര്‍ പലപ്പോഴും ആർട്രിബ്യൂട്ട് തരംഗങ്ങള്‍ പുറപ്പെടുവിപ്പിക്കുകയും അവയുടെ പ്രതിഫലനങ്ങള്‍ ഡിസ്പ്ലേക്കായി പ്രോസസ് ചെയ്യുകയും ചെയ്യുന്ന ഒരു തരം സമന്വയിപ്പിച്ച സംവിധാനമാണ്. അതി സൂഷ്മതയാണ് റഡാറിൻെറ സവിശേഷത, അതു യുദ്ധം പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ വ്യോമാതിർത്തി കടന്നു വരുന്ന വിമാനംപോലുള്ളവയെ (മിസൈലിനെപ്പോലും) സെക്കൻറുകൾക്കു ള്ളില്‍ കണ്ടെത്തി സ്വരാജ്യത്തെ പ്രതിരോധ സജ്ജമാക്കുന്നു.ലോകത്തിലെ എല്ലാ രാജ്യങ്ങളും റഡാര്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. ശത്രു രാജ്യത്തിൻെറ യുദ്ധവിമാനങ്ങൾക്ക് റഡാറിന്‍റെ കണ്ണുവെട്ടിക്കുകയെന്നത് വളരെ ശ്രമകരമാണ്, 99% വും സാധ്യമല്ല.  കൂടാതെ ഉപരിതല സവിശേഷതകള്‍ (ഒരു ഗ്രഹത്തിൻെറ പോലെ) കണ്ടെത്തുന്നതിനും റഡാര്‍ ഉപയോഗപ്പെടുത്തുന്നു.
രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധ സാഹചര്യങ്ങളില്‍ (ശത്രു വിമാനങ്ങള്‍, മിസൈല്‍ തുടങ്ങിയവ കണ്ടെത്തുക) മാത്രമല്ല. റഡാര്‍ അതുല്യ സേവനം നല്കുന്നത്. ലോകത്തിലെ എല്ലാ എയര്‍പോർട്ടുകളിലും റഡാര്‍ സംവിധാനം ഉണ്ട്, കരസേന, നാവിക സേന, വ്യോമ സേന എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾക്കും  റഡാര്‍ സേവനങ്ങള്‍ അനിവാര്യമാണ്.
റഡാര്‍ പ്രവർത്തിപ്പിക്കാന്‍ കഴിയുന്ന സിഗ്നലിൻെറ തരം അനുസരിച്ച് റഡാറുകളെ രണ്ടു തരമായി തിരിക്കാം. അത് താഴെ പറയുംവിധം രണ്ടു വിധമാണ്.
• പള്സ് റഡാര്‍
• വേവ് റഡാര്‍
റേഡിയോ തരംഗങ്ങള്‍ ആണ് റഡാര്‍ സംവിധാനത്തിൻെറ ജീവശ്വാസം എന്ന് പറയുന്നത്. റഡാര്‍ പ്രയോജനപ്പെടുത്തി റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് ചുറ്റുമുള്ള വസ്തുക്കളെ കണ്ടെത്താന്‍ കഴിയുന്ന ഒരു ഉപകരണമാണ് റഡാര്‍.

എന്താണ് റഡാറിൻെറ ഫുള്‍ ഫോം (full form) എന്നറിയാമോ?
റേഡിയോ ഡിറ്റക്ഷന്‍ ആൻഡ്  റേൻജിംഗ് (Radio Detection and Ranging) എന്നാണ്. അതിവിശാലമായ സമുദ്ര പരപ്പില്‍ കപ്പലുകള്‍, ബോയകള്‍, അല്ലെങ്കില്‍ പക്ഷികള്‍ പോലെയുള്ള വസ്തുക്കളെ റഡാര്‍ ഡിറ്റക്ഷനിലൂടെ സെക്കൻറുകൾക്കുള്ളില്‍ കണ്ടെത്താന്‍ കഴിയും.
പരിസ്ഥിതിയുടെ വിദൂര സംവേദനം, എയര്‍ ക്രാഫ്റ്റ് നാവിഗേഷന്‍, കപ്പല്‍ നാവിഗേഷന്‍, എയര്‍ ട്രാഫിക് കൺട്രോളിംഗ് എന്നിങ്ങനെ നാല് പ്രധാന മേഖലകളില്‍ റഡാര്‍ ഉപയോഗം അനിവാര്യമാണ്. റഡാര്‍ എടുത്തുപറയത്തക്ക പല കാരണങ്ങള്‍ കൊണ്ട് അതുല്യമാണ്. വസ്തുക്കളെ കണ്ടെത്തുന്നതിന് റഡാര്‍ പ്രകാശം ഉപയോഗിക്കുന്നില്ല, അഥവാ റഡാറിന് വസ്തുക്കളെ കണ്ടെത്തുന്നതിന് വെളിച്ചം വേണമെന്നില്ല. പ്രകാശത്തിന് പകരമായി റേഡിയോ തരംഗങ്ങളാണ് റഡാര്‍ ഉപയോഗിക്കുന്നത്. അക്കാരണത്താല്‍ തന്നെ മഴ, മൂടല്‍മഞ്ഞ്, മഞ്ഞുപുക എന്നിവയുടെ കാഴ്ചാ തടസത്തിൽപ്പോലും റഡാര്‍ വളരെ നന്നായി പ്രവർത്തിക്കുകയും ഫലപ്രദമായ സേവനം നല്കുകയും ചെയ്യുന്നു. ക്യാമറകള്‍ അല്ലെങ്കില്‍ ഭാവിയില്‍ ലിഡാര്‍ പോലുള്ള ഒപ്റ്റിക്കല്‍ സാങ്കേതിക വിദ്യകളില്‍ നിന്ന് വളരെ വ്യത്യസ്തമായ സ്ഥാനമാണ് റഡാറിനുള്ളത്. മനുഷ്യൻെറ കണ്ണുകൾ കൊണ്ട് കാണാനാകാത്ത അതിസൂഷ്മ വസ്തുക്കളെപ്പോലും റഡാറിൻെറ കണ്ണുകൾക്ക് ‌ കാണാന്‍ കഴിയും.
റഡാറിന്‍റെ പ്രക്രിയ എന്താണെന്നു വച്ചാല്‍ റഡാര്‍ അടിസ്ഥാനപരമായി വസ്തുക്കളെ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ഒരു വൈദ്യുതകാന്തിക സെൻസര്‍ ആണ്. റേഡിയോ തരംഗങ്ങള്‍ റഡാറില്‍ നിന്ന് സ്വതന്ത്ര സ്ഥലത്തേക്ക് പ്രസരിക്കുന്നു. റഡാറിൻെറ സിഗ്നലുകള്‍ മൈക്രോവേവ് എക്കൊയിൽ നിന്ന് ഇലക്ട്രിക്കലിലേക്ക് മാറ്റാന്‍ റഡാര്‍ സെൻസര്‍ ഉപയോഗിക്കുന്നു. അൾട്രാസോണിക് ശബ്ദ തരംഗങ്ങള്‍ ഉള്ള ഒരു വസ്തുവിലേക്കുള്ള ദൂരം അളക്കാന്‍ അള്‍ട്രാ സോണിക് സെൻസര്‍ ഉപയോഗിക്കുന്നു. ഈ സെൻസറുകള്‍ വൈദ്യുത കാന്തിക തരംഗങ്ങളുമായി പ്രവർത്തിക്കുന്നു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.