റേഷന്‍ കാർഡ് സ്വന്തമാക്കാന്‍ എന്തു ചെയ്യണം?

കേരളത്തില്‍ എല്ലാത്തരം കുടുംബങ്ങൾക്കും റേഷന്‍കാർഡ് ആവശ്യമാണ്., പൊതുവേ ഒരു ധാരണയുണ്ട് റേഷന്‍ കാർഡ് എന്നുപറയുന്നത് പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും മാത്രം മതിയാകുന്ന ഒരു ഉപാധിയാണെന്ന്, പക്ഷെ അത് ശരിയല്ല, ഇക്കാലത്ത് പല കാര്യങ്ങൾക്കും റേഷന്‍ കാര്‍ഡ് വേണ്ടി വരും, തീർച്ചയായും സമ്പന്നനും ആവശ്യമാണ്. ഇപ്പോള്‍ റേഷന്‍ കാർഡ് നേടിയെടുക്കാന്‍ വളരെ എളുപ്പമാണ്. ആദ്യമേ ചെയ്യേണ്ടത്, നിങ്ങളുടെ വീടിന് സമീപത്തുള്ള TSO അല്ലെങ്കില്‍ DSO ഓഫീസിലേക്ക് പോകുക. പിന്നെ വേണ്ടത് അപേക്ഷ പൂരിപ്പിച്ചതിനുശേഷം എല്ലാ രേഖകളും സഹിതം അപേക്ഷ ഫോറം ഉദ്യോഗസ്ഥന് സമർപ്പിക്കുക. അപേക്ഷകന്‍ നൽകുന്ന എല്ലാ വിശദാംശങ്ങളും ഉദ്യോഗസ്ഥന്‍ പരിശോധിച്ച ശേഷം പുതിയ റേഷന്‍ കാർഡ് നൽകും. തുടർന്ന് 15 ദിവസങ്ങൾക്കുളളിൽ നിങ്ങൾക്ക് റേഷന്‍ കാർഡ് ലഭിക്കും..
ഇപ്പോള്‍ കേരളത്തില്‍ ഓൺലെെനായി റേഷന്‍ കാർഡ് ആവശ്യക്കാർക്ക് ലഭിക്കും. കേരളത്തില്‍ നിങ്ങൾക്ക് റേഷന്‍ കാർഡ് എങ്ങിനെ ഓൺലെെന്‍ ആയി ലഭിക്കുമെന്ന് പറയാം.കേരളത്തില്‍ റേഷൻ കാര്‍ഡ് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിന് കേരള സിവിൽ സപ്ലൈസ്‌ വെബ്സൈറ്റ് സന്ദർശിച്ച്  അപേക്ഷകനായി രജിസ്റ്റര്‍ ചെയ്യുക. നിങ്ങള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് ഇനി പറയുന്ന വിശദാംശങ്ങള്‍ ശ്രദ്ധാപൂർവ്വം വായിക്കുക. നിങ്ങൾക്ക് ഒരു റേഷന്‍ കാർഡ് ഉണ്ടെങ്കില്‍ നിങ്ങളുടെ റേഷന്‍ കാർഡിൻെറ അവസാന പേജില്‍ ഉള്ള ബാർകോഡ് നമ്പര്‍ നൽകി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.

കേരളത്തില്‍ റേഷന്‍ കാർഡിന് വരുമാന സർട്ടി ഫിക്കറ്റ് ആവശ്യമാണോ? ഏതെല്ലാം രേഖകള്‍ ആണ് ആവശ്യമായി വരുന്നത്?   

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

റേഷന്‍ കാർഡ് നേടുന്നതിന് വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണ്. കേരളത്തില്‍ വരുമാന സർട്ടി ഫിക്കറ്റ് നേടുന്നതിന് താഴെപ്പറയുന്ന രേഖകള്‍ ആവശ്യമാണ്. ആദ്യമേ ഉപയോഗിച്ചിരുന്ന റേഷന്‍ കാർഡ്, തിരിച്ചറിയാനുള്ള തെളിവ്, വരുമാനത്തിൻെറ തെളിവ് എന്നിവകൂടി വേണം.
ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും മൂന്നുതരം റേഷന്‍ കാർഡുകള്‍ ആണ് നൽകി വരുന്നത്. ആദ്യത്തേത് വെള്ള റേഷന്‍ കാർഡ്: നിങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ആണെങ്കില്‍ വെള്ള റേഷന്‍ കാർഡിന് അപേക്ഷിക്കാം. നിങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ഉള്ള ഇന്ത്യന്‍ പൌരന്‍ ആണെന്ന് വെള്ള നിറം സൂചിപ്പിക്കുന്നു. പിന്നെ നീല/പച്ച/ചുവപ്പ്/മഞ്ഞ നിറങ്ങളില്‍ റേഷന്‍ കാർഡുകള്‍ ഉണ്ട്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കാണ് ഇത്തരം റേഷന്‍ കാർഡുകള്‍ നൽകുന്നത്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.