സോക്കര്‍ മാമാങ്കം കഴിഞ്ഞപ്പോൾ ‘ഖത്തറിന്’ നഷ്ടം മാത്രം

ആരവങ്ങള്‍ ഒഴിഞ്ഞു, സന്തോഷ നിമിഷങ്ങള്‍ കൊഴിഞ്ഞുപോയി, ലോകത്തിന്‍റെ ഉത്സവത്തിന് (ഫിഫ സോക്കര്‍ 2022 ) തിരശീല വീണു. അർജൻറീന കപ്പ് നേടി ലോക ജേതാവായി, തൊട്ടടുത്ത്‌ രണ്ടാം സ്ഥാനത്ത് ഫ്രാൻസും . ഒരു പക്ഷെ ഇപ്രാവശ്യം ലോക കപ്പ് നേടി ലോകത്തിൻെറ നെറുകയില്‍ ഫിഫ ഗോൾഡന്‍ കപ്പില്‍ മുത്തമിടേണ്ടിയിരുന്നത് ഫ്രാൻസ് തന്നെയാണ്. ഓർക്കണം അന്നേ ദിവസം ഫൈനല്‍ നടക്കുമ്പോള്‍ 80 % ഗ്രൌണ്ട് സപ്പോർട്ടും അർജ‍ന്‍റീനക്കായിരുന്നു. അതുതന്നെ ഫ്രാൻസിൻെറ ആത്മവിശ്വാസം കെട്ടുപോകുന്നതിനു കാരണമായി. എന്നിട്ടും ലോകത്തിലെ ഏറ്റവും ധീരനായ മനുഷ്യന്‍ എന്ന് ചരിത്രം രേഖപ്പെടുത്തിയ “നെപ്പോളിയന്‍ ബോണപ്പാർട്ടി ൻെറ ” വംശജരായ ഫ്രാൻസ് അര്‍ജ ന്‍റീനക്കെതിരെ കിടിലന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ഫ്രാൻസ് അക്ഷരാർത്ഥത്തില്‍ കട്ടയ്ക്ക് കട്ട പൊരുതിയാണ് അര്‍ജ ന്‍റീനയ്ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞത്. എന്തിന് സാക്ഷാല്‍ ഫുട്ബോള്‍ ദൈവം മെസ്സി പോലും ഒന്നു പതറിയില്ലേ? അദ്ദേഹം ഇതോടെ ലോക മത്സരങ്ങളിൽ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്തൊക്കെ പറഞ്ഞാലും ലോകകപ്പ്‌ മത്സരങ്ങള്‍ അവസാനിച്ചു. ലോക ചരിത്രത്തില്‍ ആദ്യമായി ഒരു മുസ്ലീം രാജ്യത്ത് ഫിഫ സോക്കര്‍ കൊണ്ടാടി എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യവുമാണ്. ഖത്തര്‍ എന്ന അതിസമ്പന്ന രാജ്യം ധാരാളം വിമർശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു, ഇതില്‍ പങ്കെടുത്ത ഇംഗ്ലണ്ട് ഉൾപ്പെ ടെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെല്ലാം മുസ്ലീം രാജ്യത്തിലെ സ്വാതന്ത്ര്യക്കുറവും കർക്കശ നിയമങ്ങളും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിരുവിട്ട സ്വാതന്ത്ര്യം അനുവദിക്കാത്ത ഖത്തറിലെ ഇസ്ലാമിക നിയന്ത്രണങ്ങൾക്കി ടയിലും അല്പ സ്വല്പം അഴിഞ്ഞാട്ടങ്ങളും നഗ്നതാ പ്രദർശനങ്ങളും ഫുട്ബോള്‍ കാണികളുടെ ഭാഗത്തുനിന്നും ഉണ്ടായി. ഇനി, അല്പം കാര്യമാത്ര പ്രസക്തിയുള്ള മറ്റു ചില കാര്യങ്ങള്‍ പറയാം, ഖത്തര്‍ ലോകകപ്പിനുശേഷം എന്തെല്ലാം സംഭവിച്ചുവെന്ന് അറിയേണ്ടേ? 2022 ലെ ഖത്തര്‍ ലോക കപ്പ് വാണിജ്യ ഇടപാടുകളിലൂടെ ഫിഫയ്ക്ക് ഏകദേശം 7.5 ബില്ലിയന്‍ ഡോളര്‍ നേടിക്കൊടുത്തു. അല്പം കൂടി വിശദമായിപ്പറഞ്ഞാല്‍ 2018 ല്‍ റഷ്യയില്‍ നടന്ന മുന്‍ ലോകകപ്പിനേക്കാള്‍ ഒരു ബില്ലിയന്‍ ഡോളറോളം ഫിഫയ്ക്ക് അധികം നേടാന്‍ കഴിഞ്ഞു.

ലോകകപ്പ്‌ ഖത്തറിനു എന്തു നേട്ടമാണ് ഉണ്ടാക്കിയത്‌?

Advertisements
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ഇക്കാര്യത്തില്‍ ഖത്തറിൻെറ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയി, ഖത്തര്‍ പ്രതീക്ഷിച്ചത് മെഗാ ഇവെൻറുകളുടെ ആതിഥേയത്വത്തിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ വളരെ വലുതായിരിക്കുമെന്നാണ്, പക്ഷെ ഒന്നും ഉണ്ടായില്ല. നേട്ടങ്ങള്‍ പലപ്പോഴും വളരെ പരിമിതവും തുടക്കത്തില്‍ പ്രവചിച്ചതിലും വളരെ ചെറുതുമാണ്. 2022 ലെ ഖത്തറിനു മുമ്പ് ഇത് സംബന്ധമായി ഉണ്ടായ പ്രവചനങ്ങള്‍ പാളി. ഖത്തര്‍ കണക്കു കൂട്ടിയിരുന്നത് ഫിഫാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് മൂലം ഖത്തറിന് പ്രാദേശിക സമ്പദ് വ്യവസ്ഥയിലേക്ക് 17 ബില്ലിയന്‍ ഡോളര്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നായിരുന്നു, പക്ഷെ അതെല്ലാം ജലരേഖയായി. ഇനി ലോകകപ്പിനുശേഷം ഖത്തര്‍ സ്റ്റേഡിയത്തിന് എന്തു സംഭവിക്കുമെന്ന് അറിയാന്‍ പലർക്കും താല്പര്യം ഉണ്ട്. വാസ്തവത്തില്‍ ഖത്തറില്‍ വേൾഡ്കപ്പ് നടന്നതുകൊണ്ട്‌ കൂടുതല്‍ ലാഭമുണ്ടായിട്ടുള്ളത് ദുബായ് എമിരേറ്റിനാണ്. ലോകത്തിലെ ഫുട്ബാള്‍ ആരാധകരില്‍ അധികം പേരും ഇടത്താവളമാക്കിയത് ദുബായ് ആണ്. വിദേശികൾക്ക് താമസ/ഭക്ഷണ സൌകര്യം ഒരുക്കിയതില്‍ നിന്ന് മാത്രം ദുബായുടെ സമ്പത്ത് വ്യവസ്ഥയില്‍ അനേക ബില്ലിയനുകളുടെ ലാഭം ഉണ്ടായിട്ടുണ്ട്. ഫിഫ സോക്കര്‍ കഴിഞ്ഞു, ഇനി ഖത്തറിലെ എട്ടോളം സ്റ്റേഡിയങ്ങളുടെ ഭാവി ഉറപ്പായും അവതാളത്തിലാണ്. പലതും പൊളിച്ചു കളയാന്‍ സാധ്യതയുണ്ട്, ഒരു പക്ഷെ ബുദ്ധിപരമായ ഒരു തീരുമാനം എന്ന നിലയില്‍ അവയില്‍ ചിലതെങ്കിലും നിലനിർത്തിയേക്കാം.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.