വാഹനങ്ങളുടെ അനിവാര്യത

വാഹനങ്ങള്‍ ഇന്നൊരു ആഡംബരമല്ല, രണ്ടു ദശാബ്ദം മുമ്പ് വരെ “കാര്‍” എന്ന ഫോര്‍ വീലര്‍ സമ്പന്ന കുടുംബങ്ങളില്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇപ്പോഴോ, കാലം മാറി, ഇടത്തരം കുടുംബങ്ങളിലും സാധാരണക്കാരിലും സ്വന്തം കാറുള്ളവരാണ് അധികവും. അത് കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റം തന്നെയാണ്. മറ്റൊരു കാര്യം, കാര്‍ ഉൾപ്പെടുന്ന വാഹന ഉപഭോക്താക്കള്‍ ഇപ്പോള്‍ ഏറ്റവും കുടുതലുള്ളത് ഇന്ത്യയുടെ തെക്കേ അറ്റത്തെ കൊച്ചു സംസ്ഥാനമായ കേരളത്തിലാണ്. മഹാരാഷ്ട്ര (മുംബെ) യായിരുന്നു ഒന്നാം സ്ഥാനത്ത്, ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. കൊച്ചിയിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ ഷോറൂമുകള്‍ ഉള്ളത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന വിപണി കേരളത്തിലെ കൊച്ചിയാണ്. ഇവിടെ പറഞ്ഞു വരുന്നതു RC ബുക്കിനെക്കുറിച്ചാണ്.

എന്താണ് RC ബുക്ക്‌?
ഒരു പക്ഷെ സ്വന്തം വാഹനം ഓടിക്കുന്ന പലർക്കും അറിയാത്ത അല്ലെങ്കില്‍ അവര്‍ ചിന്തിക്കാത്ത ഒരു കാര്യമാണ് RC ബുക്കിൻെറ പ്രാധാന്യം. ട്രാഫിക് പോലീസ്, വെഹിക്കിള്‍ ഇന്സ്പെപക്ടര്‍ തുടങ്ങിയവര്‍ പലപ്പോഴും നമ്മോടു ചോദിക്കുന്ന കാര്യമാണ് “നിങ്ങളുടെ RC ബുക്കെവിടെ? ഇത്തരം സന്ദര്‍ഭങ്ങള്‍ സർവ്വ സാധാരണമാണെങ്കിലും ഭൂരിഭാഗം പേർക്കും എന്താണ് RC ബുക്ക് എന്നറിയില്ല. RC എന്നത് വാഹന രജിസ്ട്രേഷന്‍ സർട്ടിഫിക്കറ്റിൻെറ   ഹ്രസ്വ രൂപം അഥവാ ഷോർട്ട് ഫോം ആണ്. അതിൻെറ  ആന്തരിക നിക്ഷിപ്ത സ്വഭാവം എന്താണെന്നു വച്ചാല്‍ വാഹനം നിങ്ങളുടെതാണെന്നും റീജിയണല്‍ ട്രാഫിക് ഓഫീസില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തെളിയിക്കുന്ന രേഖയാണിത്. നിങ്ങളുടെ വാഹനത്തിൻെറ രജിസ്ട്രേഷന്‍ തീയതിയും നമ്പരും, എഞ്ചിന്‍,മോഡല്‍ തുടങ്ങി എല്ലാ വിശദാംശങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.