ദിവസവും15 മിനിറ്റ് സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുക: ആരോഗ്യം മെച്ചപ്പെടും

ദിവസവും വെറും പതിനഞ്ച് മിനിറ്റ് നേരം സോഷ്യൽ മീഡിയയുടെ ഉപയോഗം കുറച്ചാൽ ആരോഗ്യം മെച്ചപ്പെടുമെന്നും പ്രതിരോധശേഷി വർധിക്കുമെന്നും പഠനം. സ്വാൻസീ യൂണിവേഴ്സിറ്റി നടത്തിയിരിക്കുന്ന ഈ പഠനം ജേണൽ ഓഫ് ടെക്നോളജി ഇൻ ബിഹേവിയർ സയൻസ് മാഗസിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒരു ടീം ആളുകളോട് സാമൂഹിക മാധ്യമ ഉപയോഗം ദിവസവും 15 മിനിറ്റ് കുറയ്ക്കാൻ ആവശ്യപ്പെട്ട ശേഷം അവരുടെ മാനസിക-ശാരീരിക ആരോഗ്യം നിരീക്ഷിച്ചു. അല്ലാതെയുള്ളവരുടെ ആരോഗ്യവും വിലയിരുത്തിയ ശേഷമാണ് ഇത്തരമൊരു സാധ്യതയിലേക്ക് ഗവേഷകർ എത്തിച്ചേർന്നത്.

സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെട്ടവരുടെ പ്രതിരോധശേഷി പതിനഞ്ച് ശതമാനത്തോളം വർധിച്ചെന്നു പഠനത്തിൽ പറയുന്നു. അതായത് പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത കുറഞ്ഞു. അതോടൊപ്പം അമ്പതു ശതമാനത്തോളം ഉറക്കം കൂടുതൽ ലഭിക്കുകയും ചെയ്തു.

പ്രത്യേകം ശ്രദ്ധിക്കുക, 24 മണിക്കൂറിൽ നിന്നും പതിനഞ്ച് മിനിറ്റ് കുറയ്ക്കുകയല്ല വേണ്ടത്. ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗത്തിനായി നീക്കിവയ്ക്കുന്ന സമയമെത്രയോ, അതിൽ നിന്നും 15 മിനിറ്റ് കുറയ്ക്കണം.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.