അൽപ്പം ട്രെയിന്‍ വിശേഷം പറയാം…

നമ്മള്‍ എല്ലാവരും ട്രെയിനില്‍ യാത്ര ചെയ്യാറുള്ളവരാണ്, ദൂര യാത്രകള്‍ ആണെങ്കില്‍ കൂടുതല്‍ സുഖകരവും സൌകര്യപ്രദവും ട്രെയിന്‍ യാത്ര തന്നെയാണ്. വാസ്തവത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്രെയിനിൽ യാത്ര ചെയ്യുന്നത് സാധാരണക്കാരും ഇടത്തരക്കാരുമാണ്. ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം സിംഹഭാഗവും സാധാരണക്കാരൻെറയും ഇടത്തരക്കാരൻെറയും ടിക്കറ്റ് നിരക്കില്‍ നിന്നാണ് റെയിൽവേയ്ക്ക് ലഭിക്കുന്നത്. പണ്ടുകാലത്തെ “കൂ, കൂ” വിളിച്ചു വരുന്ന കൽക്കരി തീവണ്ടികള്‍ മധ്യവയസ്സു കടന്നവർക്ക്  ഗൃഹാതുരത്വം ഉണർത്തു ന്ന nostalgic  ഓർമ്മകള്‍ തന്നെയാണ്. ഇവിടെ പറഞ്ഞു വരുന്നത് ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് വിഭാഗത്തെക്കുറിച്ചാണ്.

എന്താണ് എ.സി ഫസ്റ്റ്ക്ലാസ് ?
ചിലരെങ്കിലും പറയാറുണ്ട് “ ഞാന്‍ കഴിഞ്ഞാഴ്ച ബോംബയ്ക്ക് പോയത് ട്രെയിനില്‍ ഫസ്റ്റ് ക്ലാസ്സിലാ, വേറെ ചിലര്‍ പറയും ഞങ്ങള്‍ പോയത് 2 ടയര്‍ എയര്‍ കണ്ടീഷൻറ് കമ്പാർട്ട്മെൻറിലാ കേട്ടോ? പിന്നെയോ? മറ്റു ചിലര്‍ പറയും “ഞങ്ങള്‍ ബോംബെയ്ക്ക് പോയത് 3 ടയര്‍ എയര്‍ കണ്ടീഷൻറ് കമ്പാർട്ട്മെ ൻറിലാ. അതേ, ഇങ്ങിനെ ട്രെയിന്‍ യാത്രയെക്കുറിച്ച് പലതരം വർത്ത മാനങ്ങള്‍ കേൾക്കാറുണ്ട്. എന്താണ് ട്രെയിനിലെ ഒന്നാം ക്ലാസ് അഥവാ എ.സി ഫസ്റ്റ് ക്ലാസ്? ഇത് ഇന്ത്യന്‍ റെയിൽവേയുടെ ഏറ്റവും ആഡംബരവും ചെലവേറിയതുമായ ക്ലാസ് ആണ്. ഫുള്‍ എ.സി ഫസ്റ്റ് ക്ലാസ് കോച്ചില്‍ എട്ട് ക്യാബിനുകളും (നാലോ അഞ്ചോ കൂപ്പുകള്‍ അടക്കം), പിന്നെ ഹാഫ് എ.സി ഫസ്റ്റ് ക്ലാസ് കോച്ചും ഉണ്ട്, ഇതില്‍ ഒരു കൂപ്പ് ഉൾപ്പെ ടെ മൂന്നു ക്യാബിനുകളും ഉണ്ടായിരിക്കും.

എ.സി 2 ടയര്‍ 
ഇത് എയര്‍ കണ്ടീഷൻറ് ചെയ്ത കോച്ചുകള്‍ ആണ്. ഈ കോച്ചുകളില്‍ എട്ടു ബേകളില്‍ സ്ലീപ്പിംഗ് ബെർത്തുകള്‍ ഉണ്ട്. ബെർത്തുകള്‍ സാധാരണയായി ആറു ബേകളില്‍ രണ്ടു ടയരുകളായി ക്രമീകരിച്ചിരിക്കുന്നു. കോച്ചിൻെറ വീതിയില്‍ നാലെണ്ണം, ഇടനാഴിക്ക് കുറുകെ രണ്ടും, നീളം ഇടനാഴിയില്‍ കർട്ടനുകള്‍,ബെഡ്ഡിംഗ് നിരക്കില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

എ.സി 3 ടയര്‍
റെയില്‍വേയിലെ എ.സി 3 ടയര്‍ എന്താണെന്ന് വച്ചാല്‍ തേർഡ് എ.സി സ്ലീപ്പറിന് ഓരോ കമ്പാർട്ട്മെൻറിലും 8 ബെർത്തുകള്‍ ഉണ്ട്. താഴത്തെ ബെർത്തിൻെറ പിൻഭാഗം മുകളിലേക്ക് വലിച്ച് മധ്യ ബെർത്താക്കി മാറ്റുന്നു. കമ്പാർട്ട്മെൻറിൻെറ ഓരോ വശത്തും മൂന്നു സീറ്റുകള്‍ ഉള്ളതിനാല്‍ മൂന്ന് ബെർത്തുകളും തുറന്നിരിക്കുകയായിരിക്കും.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.