World Bank (ലോക ബാങ്ക്) എന്താണ്?
ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങള്‍ അഥവാ സാമ്പത്തികമായി പിന്നോക്കം നിൽക്കു ന്ന രാജ്യങ്ങളുടെ മൂലധന പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്കുന്ന സ്ഥാപനമാണ് വേൾഡ് ബാങ്ക് അഥവാ ലോക ബാങ്ക്. അല്പം കൂടി വിശദമായി പറഞ്ഞാല്‍ ലോകത്തിലെ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ക്ക് വായ്പകളും ഗ്രാൻറും നല്കുന്ന ഒരു അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമാണ് വേൾഡ് ബാങ്ക്. ലോക ബാങ്ക് ഉടമസ്ഥതയ്ക്ക് കീഴില്‍ അഞ്ച് (5) അന്താരാഷ്‌ട്ര സംഘടനകള്‍ ഉണ്ട്. അതില്‍ രണ്ടെണ്ണത്തിൻെറ (ഇൻറർനാഷണല്‍ ബാങ്ക് ഫോര്‍ റീ കണ്സ്ട്രക്ഷന്‍ ആൻറ് ഡവലപ്മെൻറ് (IBRD) ഇൻറർനാഷണല്‍ ഡവല്പ്മെൻറ് അസോസിയേഷൻ (IDA)) എന്നിവയുടെ കൂട്ടായ പേരാണ് ലോക ബാങ്ക് അഥവാ വേൾഡ് ബാങ്ക്. അനേക ദശാബ്ദങ്ങൾക്ക് മുമ്പെ തുടങ്ങിയതാണ് വേൾഡ് ബാങ്ക്. കൃത്യമായി പറഞ്ഞാല്‍ 1944 ലെ ബ്രിട്ടന്‍ വുഡ്സ് കോൺഫ്ര ൻസില്‍ ഇൻറർനാഷണല്‍ മോണിട്ടറി ഫണ്ടിനോടോപ്പമാണ് വേൾഡ് ബാങ്ക് സ്ഥാപിതമാകുന്നത്. ലോകത്തില്‍ ആദ്യമായി വേൾഡ് ബാങ്ക് ഒരു വിദേശ രാജ്യത്തിനു വായ്പ നൽകുന്നത് 1947 ല്‍ “ഫ്രാൻസിന്” വേണ്ടിയായിരുന്നു. വേൾഡ് ബാങ്ക് 1970 മുതല്‍ അതിൻെറ നയങ്ങളില്‍ അല്പം മാറ്റം വരുത്തി, തീർച്ച യായിട്ടും അതു ഗുണകരമായിത്തന്നെയാണ്. അതു കൂടുതല്‍ പ്രയോജനപ്പെട്ടത് ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്ക് വേണ്ടിയുള്ള വായ്പകൾക്ക് വേണ്ടിയാണ്. എന്നാല്‍ 1980 കളില്‍ വേൾഡ്ബാങ്ക് ആ ദൌത്യത്തിൽ നിന്നും പിന്മാറി, കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി (30 വർഷങ്ങള്‍) സദുദ്ദേശപരമായിത്തന്നെ എന്‍.ജി. കളെയും പരിസ്ഥിതി ഗ്രൂപ്പുകളെയും വേൾഡ് ബാങ്കിൻെറ വാർത്താ പോർട്ട് ഫോളിയോയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൻെറ വായ്പാ തന്ത്രത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങളും പരിസ്ഥിതി സാമൂഹ്യ സംരക്ഷണവുമാണ് പ്രധാനമായും സ്വാധീനിക്കുന്നത്.
ഏതു രാജ്യത്താണ് വേൾഡ് ബാങ്ക് നിലകൊള്ളുന്നത്?
വേൾഡ് ബാങ്കിന്റെ ആസ്ഥാനം അമേരിക്കയിലെ വാഷിങ്ങ്ടന്‍ ഡിസിയിലാണ്, വേൾഡ് ബാങ്കില്‍ 189 രാജ്യങ്ങളുടെ അംഗത്വം ഉണ്ട്,
ആരൊക്കെയാണ് വേൾഡ് ബാങ്ക് നിയന്ത്രിക്കുന്നത്?
വേൾഡ് ബാങ്ക് നിയന്ത്രിക്കുന്ന പ്രധാന വ്യക്തിത്വങ്ങള്‍
1. ഡേവിഡ് മാൽപാ സ് (പ്രസിഡൻറ്)
2. അൻശുല കാന്ത് (എം.ഡി & സി എഫ് ,ഓ)
3. ഇൻറർമിറ്റ് ഗില്‍ (ചീഫ് എക്കണോമിസ്റ്റ്) എന്നിവരാണ്.
വേൾഡ് ബാങ്കില്‍ എത്ര രാജ്യങ്ങളുടെ അംഗത്വം ഉണ്ട്?
വേൾഡ് ബാങ്കില്‍ 189 രാജ്യങ്ങളുടെ അംഗത്വം ഉണ്ട്
ആരോക്കെയാണ് വേൾഡ് ബാങ്ക് ഭരിക്കുന്നത്?
189 അംഗ രാജ്യങ്ങള്‍ ചേർന്ന ഒരു കൺസോർഷ്യം പോലെയാണ് (അല്ലെങ്കില്‍ സഹകരണ സ്ഥാപനം പോലെ) ലോക ബാങ്ക്. ഈ അംഗ രാജ്യങ്ങളെ അല്ലെങ്കില്‍ ഷെയര്‍ ഹോൾഡർമാരെ പ്രതിനിധീകരിക്കുന്നത് ഒരു ബോർഡ് ഓഫ് ഗവർണർമാരാണ്. അവർ തന്നെയാണ് ലോകബാങ്കില്‍ ആത്യന്തികമായി നയങ്ങള്‍ രൂപീകരിക്കുന്നത്. പൊതുവേ ഗവർണർമാര്‍ അംഗ രാജ്യങ്ങളുടെ ധനകാര്യ മന്ത്രിമാരോ വികസന മന്ത്രിമാരോ ആണ്.
ലോക ബാങ്കിൻെറ ഭൂരിഭാഗവും ആരാണ് കയ്യടക്കി വച്ചിരിക്കുന്നത്?
അമേരിക്കന്‍ ഐക്യ നാടുകള്‍ എന്ന യു.എസ്.എ യാണ് ലോകബാങ്കിൻെറ മൂലധന ഓഹരിയുടെ 17.25 ശതമാനം സ്വന്തമാക്കിയിട്ടുള്ളത്. ലോക ബാങ്കിൻെറ തുടക്കം മുതലേ എല്ലാ പ്രസിഡൻറുമാരും അമേരിക്കന്‍ പൌരന്മാരാണ്.
ലോക ബാങ്കിന് അവികിസിത രാജ്യങ്ങൾക്ക് വായ്പയും ഗ്രാൻറും നൽകാനുള്ള പണം എവിടെനിന്നാണ് സ്വരൂപിക്കുന്നത്?
ആഗോള മൂലധന വിപണിയെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടും ഐ ,ഡി. എ യുടെ കാര്യത്തിൽ സമ്പന്ന രാജ്യ ഗവൺമെൻറില്‍ നിന്നുള്ള സംഭാവനകളിലൂടെയും ഏറ്റവും കുറഞ്ഞ നിരക്കില്‍ വികസനത്തിനായി ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ലോക ബാങ്ക് പണം സ്വരൂപിക്കുന്നു.