യു.എ.ഇയിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി, നിരവധി അവസരങ്ങൾ

പഠിച്ച് കഴിഞ്ഞാൽ യു.എ.ഇയിലേക്ക് പറക്കാൻ തയ്യാറായിരിക്കുന്നവരാണ് മലയാളികളിൽ ഏറെയും. അങ്ങനെയാണ് നിങ്ങളെങ്കിൽ പുറപ്പെടാൻ തയ്യാറായിക്കോളൂ. യു.എ.ഇയിൽ നിരവധി തൊഴിലവസരങ്ങളണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർക്ക് ഫ്രം ഹോം ഓപ്ഷൻ കമ്പനികൾ ഒഴിവാക്കിയതോടെയാണ് കൂടുതൽ ഒഴിവുകൾ വന്നിരുക്കുന്നത്. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞതോടെ വർക്ക് ഫ്രം ഹോം സംവിധാനം കമ്പനികൾ ഒഴിവാക്കുകയാണ്. ജീവനക്കാരോട് തിരികെ എത്തണമെന്ന നിർദ്ദേശമാണ് പല സ്ഥാപനങ്ങളും നൽകുന്നത്. എന്നാൽ തുടർച്ചയായി രണ്ട് വർഷത്തോളം വീട്ടിലിരുന്ന് ജോലി ചെയ്തവരിൽ പലർക്കും മടങ്ങിയെത്തണമെന്ന താത്പര്യമില്ല. കമ്പനികൾ തിരിച്ചെത്താൻ നിർബന്ധിച്ച സാഹചര്യത്തിൽ ഇതോടെ നിരവധി പേർ കൂട്ടത്തോടെ രാജിവെയ്ക്കുകയും പുതിയ ജോലി തേടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടത്രേ.
യു.എ.ഇയിലെ 77 ശതമാനം പ്രൊഫഷണലുകളും ഈ വർഷം ജോലി മാറ്റത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് ലിങ്കഡിൻ നടത്തിയ സർവ്വേയിലെ കണ്ടെത്തൽ. വർക്ക്-ഫ്രം-ഹോം ഓപ്ഷൻ ഇല്ലാത്തതാണ് പലരേയും ജോലി മാറാൻ പ്രേരിപ്പിക്കുന്നതെന്നും സർവ്വേയിൽ പറയുന്നു. നിലവിൽ വർക്ക് ഫ്രം ഹോം ഓപ്ഷൻ അനുവദിക്കുന്ന കമ്പനികൾ വെറും 4.3 ശതമാനം മാത്രമാണെന്നാണ് കണക്കുകൾ. അതായത് ഈ വർഷം ജനുവരിയെ അപേക്ഷിച്ച് 22.8 ശതമാനത്തിൻെറകുറവ്. കഴിഞ്ഞ വർഷം ഇതേ മാസം 50 ശതമാനം കമ്പനികളും വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചിരുന്നു. അതേസമയം Bayt.com പോർട്ടലിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ 1500 ജോലികൾ വർക്ക് ഫ്രം ഹോം സൗകര്യം ഉള്ളതാണ്. ജി.സി.സിയിൽ 600 ൽ അധികം ഒഴിവുകളും യു.എ.ഇയിൽ 300 ഓളം ഒഴിവുകളും ഉണ്ട്.കോൾ സെൻറർ പ്രതിനിധി, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, ഫിനാൻസ് ഓഫീസർ തുടങ്ങിയ ഒഴിവുകളാണ് പോർട്ടലിൽ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കന്നത്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.