“വിസ” ഒരു ആഗോള ചിഹ്നം
ഇപ്പോള്‍ ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ വളരെ സാധാരണം എന്ന നിലയില്‍ പ്രചാരമുള്ള വാക്ക് അല്ലെങ്കില്‍ ടേം ആണ് “വിസ”, പക്ഷെ എന്താണ് “വിസ” യെന്നു ചോദിച്ചാല്‍ അല്പം വിദ്യാസമ്പന്നർക്കു പോലും വിസ സംബന്ധമായി കൃത്യമായ ഉത്തരം നൽകാന്‍ പറ്റുന്നില്ല. പക്ഷെ വിദേശത്ത് പോകണമെങ്കില്‍ പാസ്പോർട്ട് വേണമെന്നു മിക്കവാറും എല്ലാവർക്കും അറിയാം. അതേസമയം വിസയെക്കുറിച്ചു ചോദിച്ചാല്‍ കാര്യമായ അറിവില്ല. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെ സർക്കാരുകളിലും നിക്ഷിപ്തമായ, വിദേശ പൌര (പുരുഷന്‍/സ്ത്രീ) ആഗമനവുമായി ബന്ധപ്പെട്ടു ഏറ്റവും അനിവാര്യമായ “വിസ” ഒരു ആധികാരിക രേഖയാണ്, ഇന്ത്യയുടെ തൊട്ടയല്‍രാജ്യമായ നേപ്പാള്‍, ഇന്ത്യയുടെ ആൻറമാന്‍ നിക്കോബാര്‍ ദീപുകള്‍, ലക്ഷദ്വീപ്, കവരത്തി, മിനിക്കോയ് എന്നിവിടങ്ങളില്‍ യാത്ര പോകാന്‍ പാസ്പോർട്ടോ , വിസയോ ആവശ്യമില്ല.
“വിസ” എന്നാല്‍ എന്താണ്?
ഏതൊരു രാജ്യത്തിലെയും ഏതൊരു പൌരനും (പുരുഷന്‍/സ്ത്രീ) വിദേശ രാജ്യത്തേക്ക് യാത്രചെയ്യാന്‍ ഉപയോഗിക്കുന്ന പാസ്പോർട്ടില്‍ രേഖപ്പെടുത്തുന്ന വിദേശ രാജ്യത്തിൻെറ സർക്കാര്‍ മുദ്രിതമായ ഔദ്യോഗിക രേഖ അല്ലെങ്കില്‍ അടയാളമാണ് വിസ. അത് നിങ്ങളെ ഏതെങ്കിലും വിദേശ രാജ്യത്ത് പ്രവേശിക്കാനോ/ അവിടെനിന്നു മറ്റൊരു രാജ്യത്തേക്കു പോകാനോ/ ഒരു പ്രത്യേക കാലയളവ് വരെ താമസിക്കാനോ/ അല്ലെങ്കില്‍ പാസ്പോര്ട്ട് ഉടമയുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനോ, അനുവദിക്കുന്നു. ഒരു “വിസ” യുടെ നിയോഗം ഒരു വ്യക്തിയെ മറ്റൊരു വിദേശ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്കു”ന്ന ഔദ്യോഗിക രേഖയായി (അടയാളമായി) നിലകൊള്ളുക എന്നതാണ്.
ഇന്ത്യയില്‍ 4 തരം വിസകളാണ് വിദേശികൾക്കായി നൽകപ്പെടുന്നത്. അവ യഥാക്രമം ടൂറിസ്റ്റ് വിസ/ട്രാൻസിസ്റ്റ് വിസ/ബിസിനസ് വിസ/എംപ്ലോയ്മെൻറ് വിസ എന്നിവകള്‍ ആണ്. ലോകത്തിലെ ഏതു രാജ്യങ്ങളില്‍ നിന്നുള്ളവർക്കും ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ വന്നാല്‍ 5 വർഷത്തോളം താമസിക്കാം. ട്രാൻസിസ്റ്റ് വിസയില്‍ 15 ദിവസം താമസിക്കാം. ബിസിനസ് വിസയില്‍ 5 വർഷങ്ങള്‍ താമസിക്കാം/ എംപ്ലോയ്മെൻറ് വിസയില്‍ 1 വർഷമോ അതില്‍ കൂടുതലോ (കാലാവധി നീട്ടി താമസിക്കാം)
യു.എ.ഇ യില്‍ (ദുബായ് ഉൾപ്പെടെ) എത്ര തരം “വിസ”കള്‍ ഉണ്ട്?
യു.എ.ഇ സർക്കാറിൻെറ “വിസാ” വീക്ഷണം വിശാലമാണ്, നിങ്ങളുടെ (ഏതൊരു സന്ദർശകൻെറയും അത് പുരുഷനായാലും, സ്ത്രീയായാലും) സന്ദർശനത്തിൻെറ ഉദ്ദേശത്തെ അടിസ്ഥാനമാക്കി യു.എ.ഇ സർക്കാര്‍ വിവിധ തരം വിസകളും എൻട്രി പെർമിറ്റുകളും നൽകുന്നു. അവ യഥാക്രമം ടൂറിസ്റ്റ് വിസ/ബിസിനസ് വിസ/ട്രാൻസിസ്റ്റ് വിസ/സ്റ്റുഡൻറ് വിസ/റിട്ടയര്‍മെൻറ് വിസ/ജിസിസി നിവാസികൾക്കു ള്ള വിസ/രോഗി വിസ/സഹ യാത്രിക വിസ എന്നിവകള്‍ ആണ്.
എന്താണ് യു.എ. ഇ 5 വർഷ വിസ?
യു.എ .ഇ 5 വർഷ വിസ എന്നത് മൾട്ടി – എൻട്രി അഞ്ചു വർഷ കാലാവധിയുള്ള ടൂറിസ്റ്റ് വിസ അനുവദിക്കുന്ന ഒരു സേവനമാണ്. ഇത്തരത്തില്‍ ദുബായ് ഉൾപ്പെടെ യു.എ.ഇ യില്‍ പ്രവേശിക്കുന്ന ഏതൊരാൾക്കും 5 വർഷങ്ങൾക്കിടയില്‍ പിന്നീട് 4 പ്രാവശ്യം കൂടി ഇത്തരം 5 വർഷള മൾട്ടി എൻട്രി വിസ പ്രയോജനപ്പെടുത്താവുന്നതാണ്. അഞ്ചു വർഷങ്ങള്‍ പൂർത്തി യായാല്‍ പിന്നീട് ആവശ്യമെങ്കില്‍ പുതുക്കാമെന്ന സൌകര്യവും ഉണ്ട്.
എന്താണ് ട്രാൻസിസ്റ്റ് വിസ?
“ട്രാൻസിസ്റ്റ് വിസ” യെക്കുറിച്ച് പൊതുവേ അധികം പേർക്കും അറിയാത്ത ഒരു കാര്യമാണ്. എയര്‍പോർട്ട് ട്രാൻസിസ്റ്റിൻെറ ഭാഗമായി 8 മണിക്കൂറില്‍ കൂടുതല്‍ യു.എ.ഇ യില്‍ തങ്ങേണ്ടിവരുന്ന യാത്രക്കാർക്ക് നല്കുന്ന സിംഗിള്‍ എൻട്രി വിസയാണ് ദുബായിലേക്കുള്ള ട്രാൻസിസ്റ്റ് വിസ. ദുബായില്‍ രണ്ടു വിധത്തില്‍ ട്രാൻസിസ്റ്റ് വിസകള്‍ നല്കുന്നുണ്ട്. ഒന്ന് 48 മണിക്കൂര്‍, മറ്റൊന്ന് 96 മണിക്കൂര്‍. എന്തായാലും “വിസ” സംബന്ധമായി യു.എ.ഇ സർക്കാര്‍ മറ്റേതു വിദേശ രാജ്യ സർക്കാരുകളെക്കാള്‍ വിശാലമായ കാഴ്ചപ്പാടിലൂടെയാണ് മുന്നോട്ടു നീങ്ങുന്നത്.